ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ തിരുവനന്തപുരം, എറണാകുളം സെന്ററുകളില്‍ ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. അടിസ്ഥാന യോഗ്യത പ്ലസ് ടു. കോഴ്‌സ് കാലാവധി മൂന്നുമാസം. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000/- യാണ് ഫീസ്. ഓരോ സെന്ററിലും 30 സീറ്റുകള്‍ വരെ ഒഴിവുണ്ടാകും. അപേക്ഷാ ഫോറം അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.org-ല്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-30 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2018 ഡിസംബര്‍ 13. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2100700.
Instructions – Photo journalism
Click here to download Prospectus
Click here to download Application Form