ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

കേരള മീഡിയ അക്കാദമി തിരുവനന്തപുരം, എറണാകുളം സെന്ററുകളില്‍ ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. അടിസ്ഥാന യോഗ്യത പ്ലസ് ടു. കോഴ്‌സ് കാലാവധി മൂന്നുമാസം. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000/- രൂപയാണ് ഫീസ്. ഓരോ സെന്ററിലും 30 സീറ്റുകള്‍ വരെ ഒഴിവുണ്ടാകും. അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-30 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2019 മെയ് 6. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ: 0484 2422275, 2422068.
Click here to download Application Form