കാന്‍സര്‍ രോഗികളുടെ എണ്ണം കൃത്യമായി നിര്‍ണയിക്കാന്‍ സഹായിക്കുതിനായി കേരളത്തിന് സ്വന്തമായൊരു കാന്‍സര്‍ രജിസ്ട്രിക്കു രൂപം നല്‍കണമെ് പ്രശസ്ത അര്‍ബുദരോഗചികിത്സാവിദഗ്ധനായ ഡോ. എം.വി. പിള്ള പറഞ്ഞു. ഇതിനായി നിലവിലുള്ള റിപ്പോര്‍ട്ടബിള്‍ ഡിസീസ് ആക്ട് പരിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമിയില്‍ സ്‌കോളര്‍ ഇന്‍ കാമ്പസ് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഒരു വ്യക്തിയുടെ രോഗം സ്ഥിരീകരിക്കുമ്പോള്‍ത്തന്നെ അക്കാര്യം പാത്തോളജിസ്റ്റ് റിപ്പോര്‍ട്ട് ചെയ്താലേ കാന്‍സര്‍ രോഗികളുടെ വസ്തുനിഷ്ഠമായ കണക്കെടുക്കാനാകൂ. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്ന 33 ശതമാനം രോഗികളുടെ കണക്ക് മാത്രമേ ലഭ്യമാകുന്നുള്ളൂ. സ്വകാര്യ ആശുപത്രികളില്‍ രോഗനിര്‍ണയം നടത്തുവരുടെ എണ്ണം കൃത്യമായി കണക്കാക്കാനാകുന്നില്ല. രജിസ്ട്രി ഏര്‍പ്പെടുത്തുന്നതു വഴി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ഇന്റര്‍നാഷണല്‍ല്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ കാന്‍സര്‍ ട്രീറ്റ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് സി.ഇ.ഒ. ആയ ഡോ. എം.വി. പിള്ള പറഞ്ഞു.
സംസ്ഥാനത്ത് 2,000 രോഗികള്‍ക്ക് ഒരു ചികിത്സാവിദഗ്ധന്‍ മാത്രമാണു നിലവിലുള്ളത്. രോഗനിര്‍ണയത്തിലെ സങ്കീര്‍ണതകള്‍ കുറഞ്ഞുവരികയാണ്. ആധുനികശാസ്ത്രത്തിന്റെ സഹായത്തോടെ രക്തമോ ശരീരസ്രവങ്ങളോ പരിശോധിച്ച് കാന്‍സര്‍ നിര്‍ണയിക്കാന്‍ കഴിയും. ഈ മേഖലയിലെ പരമ്പരാഗതനാട്ടറിവുകള്‍ സമഗ്രപഠനത്തിന് വിധേയമാക്കേണ്ടതുണ്ട്. മാധ്യമവിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി കൂടുതല്‍ പേരെ മെഡിക്കല്‍ ജേര്‍ണലിസത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നും ഇതുവഴി വൈദ്യശാസ്ത്രരംഗത്തെ വാര്‍ത്തകള്‍ വേണ്ടവിധം അവതരിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിപാടിയില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു ആധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി കെ.ജി. സന്തോഷ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം. രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.