സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2017 ഏപ്രില്‍ 30 വരെ നീട്ടി. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. രണ്ടു ബാച്ചിലായി 30 പേര്‍ക്കാണ് പ്രവേശനം. അതിനൂതന സോഫ്റ്റ്‌വെയറുകളില്‍ പരിശീലനം നല്‍കും.
സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് പരീക്ഷാഫീസ് കൂടാതെ 24050 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യതാ പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായം 31.03.2017-ല്‍ 30 വയസ്സ് കവിയരുത്. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ച് വയസ്സ് ഇളവുണ്ട്.
ദൃശ്യമാധ്യമങ്ങളിലും വീഡിയോ എഡിറ്റിങ് രംഗത്തും തൊഴില്‍ സാധ്യതയുള്ള ഈ കോഴ്‌സിന്റെ പ്രായോഗികപരിശീലനത്തിന് സുസജ്ജമായ എഡിറ്റ് സ്യൂട്ട്, ആര്‍ട്ട്് സ്റ്റുഡിയോ, ഔട്ട്്‌ഡോര്‍ വീഡിയോ ഷൂട്ടിങ് സംവിധാനം എന്നിവ അക്കാദമി ക്രമീകരിച്ചിട്ടുണ്ട്.
അപേക്ഷാഫോറം അക്കാദമി വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത് ഏപ്രില്‍ 30ന് വൈകിട്ട്് 5 മണിക്കകം കാക്കനാട്ടെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അതോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന 300 രൂപയുടെ (പട്ടിക വിഭാഗക്കാര്‍ക്ക് 150 രൂപ) ഡിമാന്‍ഡ് ഡ്രാഫ്റ്റും നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2100700.

Click here to download Application Form