കേരള മീഡിയ അക്കാദമിയിലെ പബ്ലിക്് റിലേഷന്‍സ് ദിനാഘോഷം ഇന്ന് (21.04.2017) രാവിലെ 11 മണിക്ക് പ്രമുഖ വ്യവസായിയും സാമൂഹികപ്രവര്‍ത്തകനുമായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും. ‘അഭിപ്രായരൂപീകരണത്തില്‍ മാധ്യമങ്ങളുടെ പങ്ക്’ എന്ന വിഷയത്തില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും.
പബ്ലിക്് റിലേഷന്‍സ് സൊസൈറ്റി ഓഫ് ഇന്ത്യ സ്ഥാപിതമായ ഏപ്രില്‍ 21 ജനസമ്പര്‍ക്ക ജാഗ്രതാദിനം കൂടിയായിട്ടാണ് ആഘോഷിക്കപ്പെടുന്നത്. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.ആര്‍. പ്രമോദ് കുമാര്‍ സ്വാഗതവും ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം. രാമചന്ദ്രന്‍ നന്ദിയും പറയും. മാധ്യമവിദ്യാര്‍ത്ഥികള്‍ കലാ-സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കും.