കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് കമ്യൂണിക്കേഷന്റെ ഡയറക്ടര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അടിസ്ഥാനയോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദവും പ്രശസ്ത അച്ചടി/ഇലക്‌ട്രോണിക് മാധ്യമസ്ഥാപനത്തില്‍ കുറഞ്ഞത് 20 വര്‍ഷത്തെ പ്രവൃത്തിപരിചയവും. ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം/ഗവേഷണബിരുദവും മാധ്യമസംബന്ധിയായ അക്കാദമിക് പുസ്തക/പ്രബന്ധരചനാ പരിചയവും ജേര്‍ണലിസത്തില്‍ അധ്യാപനപരിചയവും അധികയോഗ്യതയായി പരിഗണിക്കും. കുറഞ്ഞ പ്രായപരിധി 40 വയസ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2017 ജൂണ്‍ 12. വിശദവിവരവും അപേക്ഷാഫാറവും www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.