വരും തലമുറയ്ക്കായി കേരളത്തെ ഹരിതാഭമാക്കാനുളള ദൗത്യം യുവതലമുറ ഏറ്റെടുക്കണമെന്ന് പ്രശസ്ത സാഹിത്യനിരൂപക ഡോ. എം. ലീലാവതി പറഞ്ഞു. കേരള മീഡിയ അക്കാദമിയില്‍ ലോകപരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടീച്ചര്‍.
കാമ്പസില്‍ വൃക്ഷത്തൈ നട്ടുകൊണ്ടായിരുന്നു ഉദ്ഘാടനം. ജീവനക്കാരും അധ്യാപകരും വിദ്യാര്‍ഥികളും തൈകള്‍ നടുതില്‍ പങ്കാളികളായി. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ അക്കാദമി .ജനറല്‍ കൗണ്‍സിലംഗം ദീപക് ധര്‍മ്മടം അധ്യക്ഷത വഹിച്ചു.
അക്കാദമി അസി. സെക്രട്ടറി കെ.ആര്‍. പ്രമോദ് കുമാര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം രാമചന്ദ്രന്‍, അസാപ് ജെ.സി.സി. സ്റ്റേറ്റ് കോ- ഓര്‍ഡിനേറ്റര്‍ ബി. ശ്രീജ, വിദ്യാര്‍ത്ഥി പ്രതിനിധി ആര്യ മുരളി എന്നിവര്‍ സംസാരിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ചാണ് പരിപാടി നടത്തിയത്.