പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമി കോമ്പൗണ്ടില്‍ ശുചീകരണപ്രവര്‍ത്തനം നടത്തി. ജീവനക്കാരും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ഫാക്കല്‍റ്റി അംഗങ്ങളും വിദ്യാര്‍ഥികളും പങ്കെടുത്തു.

കേരളത്തിലുടനീളം സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഊര്‍ജിതമായി നടത്തിയ ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായായിരുന്നു ഇത്. കളനീക്കം ചെയ്യല്‍, കൊതുകുനിവാരണനടപടികള്‍, ശുചീകരണം തുടങ്ങിയവ വരുംദിവസങ്ങളിലും നടത്തും.