സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ സ്മരണ നിലനിര്‍ത്തുതിനായി കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 31-ന് തൃശൂര്‍ എം.ആര്‍. നായര്‍ പ്രസ് ക്ലബ്ബ് ഹാളില്‍ പ്രഭാഷണപരിപാടി നടത്തും.
പ്രശസ്ത സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍ ‘പ്രതിബദ്ധതയും പ്രൊഫഷണലിസവും മാധ്യമരംഗത്ത്’ എന്ന വിഷയത്തില്‍ 31-ാമത് സ്മാരകപ്രഭാഷണം നടത്തും. രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് സന്തോഷ് ജോണ്‍ തൂവല്‍ അധ്യക്ഷത വഹിക്കും. എ. സേതുമാധവന്‍ കുറൂരിനെ അനുസ്മരിക്കും.
കേരള മീഡിയ അക്കാദമി സെക്രട്ടറി കെ. ജി. സന്തോഷ്, ഭരണസമിതിയംഗങ്ങളായ എന്‍.പി. ജിഷാര്‍, ദീപക് ധര്‍മ്മടം, തൃശ്ശൂര്‍ പ്രസ് ക്ലബ് സെക്രട്ടറി ബിനോയ് ജോര്‍ജ്, വി.കെ. വിജയന്‍ എന്നിവര്‍ പങ്കെടുക്കും.
കേരള സ്റ്റേറ്റ് ഫ്രീഡം ഫൈറ്റേഴ്‌സ് അസോസിയേഷന്‍, തൃശ്ശൂര്‍ പ്രസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.