കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയട്ട് ഓഫ് കമ്യൂണിക്കേഷനില്‍ 2017-18 ബാച്ച് ജേര്‍ണലിസം, ടി.വി. ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട്് അഡ്മിഷന്‍ നടത്തുന്നു. പി.ആര്‍. കോഴ്‌സിലേക്ക് അഡ്മിഷനുള്ള വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 25-ന് രാവിലെ 11 മണിക്കും ജേര്‍ണലിസം, ടി.വി. ജേര്‍ണലിസം കോഴ്‌സുകളിലേക്ക് അഡ്മിഷനുള്ള വിദ്യാര്‍ത്ഥികള്‍ ഉച്ചയ്ക്ക് 2 മണിക്കും എറണാകുളം കാക്കനാട്ടെ അക്കാദമി ഓഫീസില്‍ എത്തണം. എഴുത്തുപരീക്ഷയും അതിനുശേഷം ഇന്റര്‍വ്യൂവും നടത്തും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ള 30 വയസ് പ്രായപരിധി കഴിയാത്തവര്‍ (എസ്.സി/എസ്.ടി. വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവു ലഭിക്കും) അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരേണ്ടതാണ്.