കേരള മീഡിയ അക്കാദമി അധ്യയന വര്‍ഷാരംഭം മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ കോഴ്‌സ് ഡയറക്ടര്‍ ഡോ. എം. ശങ്കര്‍ അധ്യക്ഷത വഹിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഫാക്കല്‍റ്റി അംഗംകൂടിയായ ഡോ. എം. ലീലാവതി, കൈരളി ടിവി വാര്‍ത്താ വിഭാഗം മേധാവി എന്‍.പി. ചന്ദ്രശേഖരന്‍, അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ്, അധ്യാപകരായ എം. രാമചന്ദ്രന്‍, കെ. ഹേമലത, കെ. അജിത് എന്നിവര്‍ പ്രസംഗിച്ചു.