കേരള മീഡിയ അക്കാദമി സര്‍ക്കാരിന്റെയും വകുപ്പുകളുടേയും മറ്റും വികസനപ്രവര്‍ത്തനങ്ങള്‍, പ്രചാരണ പരിപാടികള്‍ എന്നിവയുടെ ഓഡിയോ, വീഡിയോ പ്രോഗ്രാമുകള്‍ തികഞ്ഞ പ്രൊഫഷണലിസത്തോടെ അവതരിപ്പിക്കുന്നതിന് ഒരു പ്രൊഡക്ഷന്‍ ഹൗസ് രൂപീകരിക്കുകയാണ്. ഇതിലേയ്ക്ക് പ്രൊഡ്യൂസേഴ്‌സ്, കാമറമാന്‍, സബ് എഡിറ്റര്‍, വീഡിയോ എഡിറ്റര്‍ എന്നിവരുടെ ഒരു പാനല്‍ തയ്യാറാക്കുന്നു. താത്പര്യമുള്ള അക്കാദമി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, നിലവിലുള്ള പഠിതാക്കള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പൂര്‍ണ്ണ വ്യക്തിഗത വിവരങ്ങള്‍ താഴെപറയുന്ന ഇ-മെയില്‍ വിലാസത്തില്‍ കാറ്റഗറി പ്രത്യേകം സുചിപ്പിച്ച് അയയ്‌ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9645090664 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
E-mail – [email protected]