കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മാധ്യമ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി മീഡിയ ഫെസ്റ്റ് 2018 സംഘടിപ്പിക്കുന്നു. 2018 മാര്‍ച്ച് 8,9 തീയതീയതികളില്‍ തിരുവനന്തപുരം ടാഗോര്‍ സെന്റനറി ഹാളിലാണ് മാധ്യമവിദ്യാര്‍ത്ഥികളുടെ സര്‍ഗോത്സവം ഒരുക്കുന്നത്, മികച്ചറിപ്പോര്‍ട്ടര്‍, അവതാരകന്‍ (അവതാരക) ഫോട്ടോഗ്രാഫര്‍, ഇന്‍സ്റ്റന്റ് വീഡിയോഗ്രാഫര്‍, കാര്‍ട്ടൂണിസ്റ്റ്, പി.ആര്‍ കസെപ്റ്റ്്, അഡ്വര്‍ടൈസ്‌മെന്റ് കസെപ്റ്റ്, എഡിറ്റര്‍, സാമൂഹിക മാധ്യമങ്ങളില്‍ മികച്ച ന്യൂസ് പോസ്റ്റ്, ഫോട്ടോ കാപ്ഷന്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം. രജിസ്‌ട്രേഷന്‍ സൗജന്യം. താമസവും ഭക്ഷണവും സംഘാടകര്‍ ഒരുക്കും. മത്സരാര്‍ത്ഥികള്‍. [email protected] എന്ന ഇ-മെയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 9074024253, 9605449502, 7025808340 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
മാധ്യമവിദ്യാര്ത്ഥികളുടെ സര്‍ഗശേഷി വളര്‍ത്തുതിനും മാറ്റുരയ്ക്കുന്നതിനുമുളള പൊതുേവദി ഒരുക്കുന്നതിന്റെ ഭാഗമായാണ് കേരള മീഡിയ അക്കാദമി മീഡിയഫെസ്റ്റ് നടത്തുന്നത്. തിരുവനന്തപുരത്ത് സംഘടിപ്പിക്കു ഇന്‍ര്‍നാഷണല്‍ പ്രസ് ഫോട്ടോഫെസ്റ്റിനോട് അനുബന്ധിച്ചാണ് മീഡിയ ഫെസ്റ്റ് നടത്തുതെന്നതും ശ്രദ്ധേയമാണ്. താത്പര്യമുളളവര്‍ മാര്‍ച്ച് 5 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.