കേരള മീഡിയ അക്കാദമിയുടെ ഫോട്ടോ ജേര്‍ണലിസം കോഴ്‌സിലേക്ക് ഇന്‍സ്ട്രക്ടര്‍ കം കോര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഫോട്ടോജേണലിസ്റ്റായി മാധ്യമസ്ഥാപനങ്ങളില്‍ കുറഞ്ഞത് പത്തു വര്‍ഷം പ്രവൃത്തി പരിചയമുള്ളവരായിരി്ക്കണം അപേക്ഷകര്‍. ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. 15000 രൂപയാണ് പ്രതിമാസ അലവന്‍സ്. പരമാവധി ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. അപേക്ഷകള്‍ ഏപ്രില്‍ 20നകം സെക്രട്ടറി കേരളമീഡിയ അക്കാദമി കാക്കനാട്, കൊച്ചി -30 എന്ന വിലാസത്തില്‍ ബയോഡാറ്റ , പ്രവര്‍ത്തിപരിചയത്തിന്റെ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ എന്നിവ സഹിതം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2422275.