മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള 2012-ലെ കേരള പ്രസ് അക്കാദമി  ചൊവ്വര പരമേശ്വരന്‍ അവാര്‍ഡിന് കേരള കൗമുദി കോട്ടയം യൂണിറ്റിലെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് വി. ജയകുമാര്‍ അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

കേരള കൗമുദിയില്‍ 2012 ഡിസംബര്‍ 20 മുതല്‍ 27 വരെ പ്രസിദ്ധീകരിച്ച ‘കൊല്ലല്ലേ നമ്മുടെ കായലിനെ’ എന്ന പരമ്പരയാണ് അവാര്‍ഡിനര്‍ഹമായത്.  എന്‍.ആര്‍.എസ്.ബാബു, കെ.ഗോവിന്ദന്‍കുട്ടി, വി.രാജഗോപാല്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.

റിപ്പോര്‍ട്ടിന്റെ സമഗ്രതയും അന്വേഷണ ദൃഷ്ടിയുടെ ജാഗ്രതയും വിഷയത്തിന്റെ സമകാല പ്രസക്തിയും കണക്കിലെടുത്താണ് അവാര്‍ഡ്. ഒട്ടനവധി പേരുടെ ജീവിതവും തൊഴിലുമായി  ബന്ധപ്പെട്ടുകിടക്കുന്ന കായലിന്റെ മലിനീകരണം ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ ലേഖകന്‍ സമൂഹശ്രദ്ധയില്‍ കൊണ്ടുവന്നതായി സമിതി വിലയിരുത്തി.

ജനറല്‍ റിപ്പോര്‍ട്ടിംഗിന് സംസ്ഥാന പത്രപ്രവര്‍ത്തന അവാര്‍ഡ്, സംസ്ഥാന ടൂറിസം അവാര്‍ഡ്, ശിവറാം അവാര്‍ഡ്, മികച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിംഗിന് കെ.സി. സെബാസ്റ്റ്യന്‍ അവാര്‍ഡ്, പാമ്പന്‍ മാധവന്‍ അവാര്‍ഡ് തുടങ്ങി പത്രപ്രവര്‍ത്തന രംഗത്ത് 26 ഓളം പുരസ്‌കാരങ്ങള്‍ ജയകുമാറിന് ലഭിച്ചിട്ടുണ്ട്.  [email protected]  മൊബൈല്‍:  9447386209.