2012-ലെ മികച്ച ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള കേരള പ്രസ് അക്കാദമി അവാര്‍ഡിന് വി.എം.ദീപ അര്‍ഹയായി.  25,000രൂപയും പ്രശസ്തിപത്രവുംമാണ് അവാര്‍ഡ്.

വി.എം.ദീപ രചനയും അവതരണവും നിര്‍വഹിച്ച് ഇന്ത്യാവിഷനില്‍ സംപ്രേഷണം ചെയ്യുന്ന ‘ദ ഗ്രീന്‍ റിപ്പോര്‍’്’ , സാമൂഹിക രാഷ്ട്രീയ പ്രസക്തികൊണ്ടും  മാധ്യമപരമായ പ്രൊഫഷണല്‍ മികവുകൊണ്ടും ശ്രദ്ധേയമായതായി ജഡ്ജിങ്ങ് കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാല്‍, ഷാജി ജേക്കബ്, രാജു റാഫേല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

മലപ്പുറം കാലടി സ്വദേശിയായ വി.എം.ദീപയ്ക്ക് ഏഷ്യാനെറ്റില്‍ റിപ്പോര്‍ട്ടറായി ഒന്‍പത് വര്‍ഷവും ന്യൂസ് റിപ്പോര്‍ട്ടിംഗ്, സമകാലിക പരിപാടികള്‍ തയ്യാറാക്കുന്നതില്‍ 10 വര്‍ഷത്തിലേറെയും പരിചയമുണ്ട്.  അമൃത ടിവിയില്‍ കാര്‍ഷികരംഗത്തെക്കുറിച്ച് സംപ്രേഷണം ചെയ്ത ഹരിതഭാരതം പരിപാടിയുടെ 300 എപ്പിസോഡുകള്‍ക്ക് സ്‌ക്രിപ്റ്റ് തയ്യാറാക്കിയതും ദീപയാണ്.

മികച്ച സമകാലിക പരിപാടികള്‍ക്കുള്ള 2002-ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, 2012-ലെ മികച്ച അവതാരകയ്ക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.