2012ലെ മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുള്ള കേരള പ്രസ് അക്കാദമി അവാര്‍ഡിന് മംഗളം ദിനപത്രത്തിലെ രജിത് ബാലന്‍ അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. മംഗളം ദിനപത്രത്തില്‍ 2012 ഏപ്രില്‍ 27 ന് പ്രസിദ്ധീകരിച്ച ‘കണ്ണീരിനു മുന്നില്‍ കരുണയില്ലാതെ’ എന്ന ന്യൂസ് ഫോട്ടോയാണ് അവാര്‍ഡിനര്‍ഹമായത്. ഓ.കെ. ജോണി, എ. സഹദേവന്‍, മഹേഷ് മംഗലാട ് എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. റോഡപകടത്തില്‍പെട്ട് കരുണയാചിക്കുന്നവരോട് നിസ്സംഗത കാട്ടുന്ന സമൂഹത്തെയാണ് ഫോട്ടോഗ്രാഫര്‍ തുറന്നുകാട്ടുന്നതെന്ന് സമിതി വിലയിരുത്തി. മനുഷ്യനെ സ്വയം വിലയിരുത്താന്‍ ഇത്തരം ചിത്രങ്ങള്‍ സഹായിക്കുമെന്നും സമിതി അഭിപ്രായപ്പെട്ടു. 2005ല്‍ മംഗളം ദിനപത്രത്തില്‍ ഫോട്ടോഗ്രാഫറായി ചേര്‍ന്ന രജിത് ബാലന്‍, കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളില്‍ സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ തൃശൂര്‍ യൂണിറ്റില്‍ ജോലി ചെയ്യുന്നു. ഡല്‍ഹി കോമ വെല്‍ത്ത് അടക്കം പല രാജ്യാന്തര, ദേശീയ കായിക മത്സരങ്ങളും കവര്‍ ചെയ്തു. ഇടുക്കി പ്രസ് ക്ലബിന്റെ കെ പി ഗോപിനാഥ് സ്മാരക ഫോട്ടോഗ്രഫി പുരസ്‌കാരം, കൊച്ചി ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന പുരസ്‌കാരം, ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി സംസ്ഥാന കാര്‍ഷിക പുരസ്‌കാരം തുടങ്ങിയവക്ക് അര്‍ഹനായി. തൃശൂര്‍ ചേറ്റുപുഴ കോലത്തൂവീ’ില്‍ ബാലന്റെയും സുശീലയുടെയും മകനാണ്.