കേരള മീഡിയ അക്കാദമി തിരുവനന്തപുരത്ത് ആരംഭിക്കുന്ന സെന്ററിലേയ്ക്ക് ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റിനെ ആവശ്യമുണ്ട്. 10 -ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും ഡ്രൈവിംഗ് ലൈസന്‍സും പ്രവൃത്തി പരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അധികയോഗ്യതയായി പരിഗണിക്കുന്നതാണ്. 2018 ഒക്‌ടോബര്‍ 26 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോട്ടോ അടങ്ങിയ വിശദമായ ബയോഡേറ്റയും, സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അടങ്ങിയ അപേക്ഷ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 30 എന്ന വിലാസത്തില്‍ അയക്കണം. Phone: 0484 2422275; 0484 2422068 തിരുവനന്തപുരം മേഖലയിലുളളവര്‍ക്ക് മുന്‍ഗണന.