കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗില്‍ ഒരു ലക്ചറര്‍ തസ്തിക ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ് എന്ന വിഷയം ഒരു പേപ്പറായി ഉള്‍പ്പെട്ട ബിരുദാനന്തര ബിരുദം, അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും പി.ആര്‍ & അഡ്വര്‍ടൈസിംഗില്‍ പി.ജി.ഡിപ്ലോമയും ഉളളവര്‍ക്ക് അപേക്ഷിക്കാം. പി.ആര്‍, അഡ്വര്‍ടൈസിംഗ് എന്നീ മേഖലകളില്‍ 5 വര്‍ഷത്തെ പ്രവൃത്തിപരിചയവും അധ്യാപന പരിചയവും ഉണ്ടായിരിക്കണം. 2018 ഒക്‌ടോബര്‍ 26 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോട്ടോ അടങ്ങിയ വിശദമായ ബയോഡേറ്റയും, സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അടങ്ങിയ അപേക്ഷ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 30 എന്ന വിലാസത്തില്‍ അയക്കണം. Phone: 0484 2422275; 0484 2422068