കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂളുകളിലും കോളജുകളിലും ആരംഭിക്കുന്ന മീഡിയ ക്ലബ്ബ് പ്രോജക്ടിന് സംസ്ഥാനതല കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. കരാര്‍ വ്യവസ്ഥയിലാണ് നിയമനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സില്‍ ഡിപ്ലോമയുമുണ്ടായിരിക്കണം. സംസ്ഥാനതല പ്രോഗ്രാമുകള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്ത് പരിചയമുണ്ടായിരിക്കണം. മാധ്യമ – വിദ്യാഭ്യാസ മേഖലയില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. താത്പര്യമുളളവര്‍ വിശദമായ ബയോഡേറ്റ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 30 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 3 വൈകിട്ട് 5 മണി. Phone: 0484 2422275; 0484 2422068