കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട്് ഓഫ് കമ്യൂണിക്കേഷന്‍ ഫോട്ടോ ജേര്‍ണലിസം കോഴ്‌സിലേയ്ക്ക് അപേക്ഷിച്ചവര്‍ക്കുളള ഇന്റര്‍വ്യു 2019 ജനുവരി 3,4 തീയതികളില്‍ നടക്കും. എറണാകുളം സെന്ററിലേക്കുളള അപേക്ഷകര്‍ ജനുവരി 3 ന് രാവിലെ 11.00 ന് യോഗ്യതാസര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കാക്കനാട് കേരള മീഡിയ അക്കാദമി ഓഫീസിലെത്തണം. തിരുവനന്തപുരം സെന്ററിലേയ്ക്കുളള അപേക്ഷകര്‍ ജനുവരി 4.00 ന് 11.00 മണിക്ക് ശാസ്തമംഗലത്തുളള അക്കാദമി സബ്‌സെന്ററിലെത്തണം. തിരുവനന്തപുരം സെന്ററില്‍ സ്‌പോര്‍ട്ട് ഇന്റര്‍വ്യു ഉണ്ടായിരിക്കും. അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ഫീസായ 2000/- രൂപ അടച്ച് സീറ്റ് ഉറപ്പാക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2422068. തിരുവനന്തപുരം ഫോ: 9447225524 എറണാകുളം ഫോണ്‍ : 8281360360