കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഉടനെ ആരംഭിക്കുന്ന ഇന്റര്‍നെറ്റ് റേഡിയോക്ക് വേണ്ടി കണ്‍സള്‍ട്ടന്റിനെ തെരഞ്ഞെടുക്കുന്നു .റേഡിയോ മാധ്യമ മേഖലയില്‍ 15 വര്‍ഷം പ്രവര്‍ത്തിപരിചയവും ജേര്‍ണലിസം ബിരുദാനന്തര ഡിപ്ലോമയും ഉണ്ടായിരിക്കണം. റേഡിയോ പ്രക്ഷേപണത്തിന് വേണ്ട സാങ്കേതിക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ആറു മണിക്കൂറില്‍ കുറയാത്ത ഓഡിയോകള്‍ സ്വന്തമായി തയ്യാറാക്കുന്നതിനുമുള്ള നേതൃപരിജ്ഞാനം ഉണ്ടായിരിക്കുകയും വേണം. റേഡിയോപ്രക്ഷേപണത്തെ കുറിച്ച് ക്ലാസെടുക്കുവാന്‍ കഴിവുണ്ടായിരിക്കണം. വിശദമായ ബയോഡാറ്റയും അപേക്ഷയും കേരള മീഡിയ അക്കാദമി കാക്കനാട് കൊച്ചി 30 എന്ന വിലാസത്തില്‍ അയയ്ക്കുക.കൂടുതല്‍ വിവരങ്ങള്‍ക്ക് 04842422275
എ്ന്ന ഫോണ്‍ നമ്പറില്‍ വിളിക്കുക.