ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് സെപ്തംബര്‍ 19 വരെ അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന്റെ  അപേക്ഷാ തീയതി സെപ്തംബര്‍ 19 വരെ നീട്ടി. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സീറ്റിലും 25 സീറ്റുകള്‍ വരെ ഒഴിവുണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000/- രൂപയാണ് ഫീസ്.  പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് സമര്‍പ്പിക്കാം. അപേക്ഷ അയയ്‌ക്കേണ്ട വിലാസം (സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-30/ കേരള മീഡിയ അക്കാദമി  സബ് സെന്റര്‍, ശാസ്തമംഗലം, ഐസിഐസിഐ ബാങ്കിനു എതിര്‍വശം, തിരുവനന്തപുരം-10).  അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 സെപ്തംബര്‍ 19. സെപ്തംബര്‍ അവസാന വാരം ക്ലാസ് തുടങ്ങുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  0484 2422275, 2422068, 0471- 2726275

Click here to download Application Form