വീഡിയോ എഡിറ്റിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ്‌സെന്ററില്‍ ഉടന്‍ ആരംഭിക്കുന്ന ആറുമാസത്തെ വീഡിയോ എഡിറ്റിംഗ് കോഴ്‌സില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു ആണ് യോഗ്യത. ഉയര്‍ പ്രായപരിധി 30 വയസ്സ് അപേക്ഷകള്‍ 2020 നവംബര്‍ 13 ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, കേരള മീഡിയ അക്കാദമി സബ്‌സെന്റര്‍, ശാസ്തമംഗലം, ഐ.സി.ഐ.സി.ഐ ബാങ്കിന് എതിര്‍വശം, തിരുവനന്തപുരം – 10 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷാ ഫോറവും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2726275 , 9400048282

Click here to download Application Form