വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  കമ്യൂണിക്കേഷന്‍ തിരുവനന്തപുരം സെന്റര്‍ 2022 സെപ്റ്റംബര്‍ ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.  സിദ്ധാര്‍ത്ഥ് ജെ. ഒന്നാം റാങ്കിനും ഗൗരി ബി. രണ്ടാം റാങ്കിനും അരുണ്‍കുമാര്‍ പി.എസ്  മൂന്നാം റാങ്കിനും അര്‍ഹരായി. ഒന്നാം റാങ്കിന് അര്‍ഹനായ സിദ്ധാര്‍ത്ഥ് ജെ. തിരുവനന്തപുരം പേരൂര്‍ക്കട ജോബി മന്ദിരത്തില്‍ എ.എസ്.ജോബിയുടേയും എസ് സൂസന്റേയും മകനാണ്. രണ്ടാം റാങ്കിന് അര്‍ഹയായ ഗൗരി ബി. തിരുവനന്തപുരം വലിയവിള മണ്ണറത്തല ലെയിനില്‍ ബാബുരാജ് വി.-യുടേയും, ബിന്ദു എല്‍-ന്റേയും മകളാണ്. മൂന്നാം റാങ്കിന് അര്‍ഹനായ അരുണ്‍കുമാര്‍ പി.എസ് 
കൊല്ലം പുത്തൂര്‍ പൊന്നിത്തേരില്‍ വീട്ടില്‍   വൈ. പദ്മകുമാറിന്റേയും എല്‍. ശ്യാമളയുടേയും മകനാണ്.

Click here to view the Result