വീഡിയോ എഡിറ്റിംഗ് പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ 2023 ഒക്‌ടോബര്‍ ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉല്ലാസ് പി.റ്റി ഒന്നാം റാങ്കിനും ശന്തനു ഹരീഷ് പി രണ്ടാം റാങ്കിനും അബിന്‍ ബാബു മൂന്നാം റാങ്കിനും അര്‍ഹരായി. ഒന്നാം റാങ്കിന് അര്‍ഹനായ ഉല്ലാസ് പി.റ്റി പാലക്കാട് നെല്ലായ പനംകാവുത്തൊടി വീട്ടില്‍ പി.റ്റി നന്ദകുമാറിന്റെയും കെ. കമലത്തിന്റെയും മകനാണ്. രണ്ടാം റാങ്കിന് അര്‍ഹനായ ശന്തനു ഹരീഷ് പി കോഴിക്കോട് ഇലത്തൂര്‍ മനസ്വിനി വീട്ടില്‍ പി ഹരീഷ് കുമാറിന്റെയും സിന്ധു ഹരീഷിന്റെയും മകനാണ്. മൂന്നാം റാങ്കിന് അര്‍ഹനായ അബിന്‍ ബാബു കൊല്ലം കേരളപുരം തമ്പാന്‍സില്‍ വീട്ടില്‍ ബി ശോഭനയുടെയും റ്റി ബാബുവിന്റെയും മകനാണ്.
പരീക്ഷാഫലം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക