വീഡിയോ എഡിറ്റിംഗ് (തിരുവനന്തപുരം സെന്റര്‍) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി തിരുവനന്തപുരം സെന്റര്‍  വീഡിയോ എഡിറ്റിംഗ് 6-ാം ബാച്ച്  സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.  അതുല്‍ എസ് കീര്‍ത്തി ഒന്നാം റാങ്കിനും മിസ്‌റിയ ഇസ്മയ്ല്‍ രണ്ടാം റാങ്കിനും ഗായത്രി എസ് ദേവി  മൂന്നാം റാങ്കിനും അര്‍ഹരായി.   അതുല്‍ എസ് കീര്‍ത്തി ആലപ്പുഴ പുന്നപ്ര നോര്‍ത്ത് കുറുമ്പുവേലി സത്യകീര്‍ത്തി കെ.പിയുടെയും പുഷ്പലത എസിന്റെയും മകനാണ്.  മിസ്‌റിയ ഇസ്മയി്ല്‍ കോട്ടയം ഇടക്കുന്നം പുന്നംപറമ്പില്‍ വീട്ടില്‍ ഇസ്മയില്‍ പി.ഇ യുടെയും സീനത്ത് ഇസ്മയിലിന്റെയും മകളാണ്.  ഗായത്രി എസ് ദേവി തിരുവനന്തപുരം കുന്നുകുഴി ഗൗരീശം വീട്ടില്‍ അനിക്കുട്ടന്‍ എയുടെയും, സൗദാദേവി എയുടേയും മകളാണ്.

പരീക്ഷാഫലം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക . Click here