കേരള സഭയുടെ ആഗോള മാധ്യമ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

പ്രാരംഭ കാലത്തേ മാധ്യമ പ്രവർത്തനത്തിന്റെ മൂല്യങ്ങൾ നഷ്ട്ടപെട്ടുവോ എന്ന് മാധ്യമ പ്രവർത്തകർ സ്വയം വിമർശനം നടത്തണം, സാമ്രാജിത്വ രാജ്യങ്ങൾ മാധ്യമങ്ങളെ ഉപയോഗിച്ച് കൊണ്ട് നടത്തുന്ന അധിനിവേശം ആപൽകരമാണ്.  കേരള മീഡിയ അക്കാദമിയും നോർക്കയും  സംയുക്തമായി നടത്തുന്ന  ലോക കേരള  സഭയുടെ ആഗോള മാധ്യമ സംഗമം ഉദ് ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . തിരുവന്തപുരം മാസ്കറ്റ് കൺവേഷൻ സെന്ററിൽ  നടന്ന മാധ്യമ സംഗമത്തിൽ കേരള മീഡിയ അക്കാദമി ചെയർമാൻ  ആർ എസ്. ബാബു അധ്യക്ഷനായി, അക്കാദമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല സ്വാഗതം നിർവഹിച്ചു. 
ലോകത്തിന്റെ വിവിധയിടങ്ങിൽ പ്രവർത്തിക്കുന്ന ഇരുപതോളം മികച്ച മാധ്യമപ്രവർത്തകർക്കുള്ള ആദവും ഉപഹാര സമർപ്പണവും  വേദിയിൽ മുഖ്യമന്ത്രി നൽകി.