You are here:

പ്രസ് അക്കാദമി അവാര്‍ഡുകള്‍ 2013 - പ്രഖ്യാപിച്ചു

 കേരള പ്രസ് അക്കാദമിയുടെ 2013-ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.  മാധ്യമപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളിലായി ആറ് അവാര്‍ഡുകളാണ് അക്കാദമി പ്രഖ്യാപിച്ചത്.

മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് മലയാള മനോരമ കോട്ടയം യൂണിറ്റിലെ അസി.എഡിറ്റര്‍ കെ. ഹരികൃഷ്ണന്‍ അര്‍ഹനായി.  2013 മാര്‍ച്ച് 22-ന് മലയാളമനോരമയില്‍ പ്രസിദ്ധപ്പെടുത്തിയ 'മലാല, നീ പ്രതീകം: പ്രകാശവും' എന്ന എഡിറ്റോറിയലാണ് ഹരികൃഷ്ണനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.  

 

മികച്ച പ്രാദേശിക ലേഖകനുള്ള ഡോ:മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് ദീപിക ദിനപത്രത്തിന്റെ കണ്ണൂര്‍ ഇരിട്ടി പ്രാദേശിക ലേഖകനായ സി.ആര്‍.സന്തോഷ് അര്‍ഹനായി.  2013 ഡിസംബര്‍ 9 മുതല്‍ 12 വരെ ദീപിക ദിനപത്രത്തില്‍ എഴുതിയ 'വേലിതന്നെ വിളവുതിന്നുമ്പോള്‍' എന്ന പരമ്പരയാണ് സന്തോഷിനെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്.

 

മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡിന് ദേശാഭിമാനി  തിരുവനന്തപുരം യൂണിറ്റിലെ സീനിയര്‍ സബ് എഡിറ്ററായ വിനോദ് പായം അര്‍ഹനായി. 2013 സെപ്തംബര്‍ 15-ന് ദേശാഭിമാനി ദിനപത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയ 'ദാനത്തില്‍ മാവേലി' എന്ന ഫീച്ചറാണ് സന്തോഷിനെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്.

 

 

മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡിന് രാഷ്ട്രദീപിക തൃശൂര്‍ യൂണിറ്റിലെ ന്യൂസ് എഡിറ്റര്‍ ഡേവിസ്്് പൈനാടത്ത് അര്‍ഹനായി.  2013 ഡിസംബര്‍ 13 മുതല്‍ 20 വരെ ദീപിക ദിനപത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയ 'വികസനവഴിയിലെ വിജയശ്രീ' എന്ന പരമ്പരയാണ് ഡേവിസിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 

 

മികച്ച ഫോേട്ടാഗ്രഫിക്കുള്ള പ്രസ് അക്കാദമി അവാര്‍ഡിന് മലയാള മനോരമ കോട്ടയം യൂണിറ്റിലെ ഫോേട്ടാഗ്രാഫര്‍ റിജോ ജോസഫ് അര്‍ഹനായി.  കോട്ടയം താഴത്തങ്ങാടി കുമ്മനത്ത് മീനച്ചലാറിന് കുറുകെ കെട്ടിയ താത്ക്കാലിക തടയണ, കനത്ത മഴയില്‍ നിറഞ്ഞു കവിഞ്ഞപ്പോള്‍ ഒഴുക്കിനെതിരെ കുതിച്ചു ചാടിയ മത്സ്യത്തെ വലയിലാക്കുന്ന രംഗം ചിത്രീകരിച്ച 'ആയുഷ്മീന്‍ഭവ' എന്ന ചിത്രമാണ്  റിജോയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

 

2013-ലെ മികച്ച മാധ്യമ പ്രവര്‍ത്തനത്തിനുള്ള കേരള പ്രസ് അക്കാദമി അവാര്‍ഡിന് മാതൃഭൂമി ചാനല്‍ ന്യൂസ് എഡിറ്റര്‍ ശ്രീമതി. എം.എസ് ശ്രീകല. അര്‍ഹയായി.  2013 ഫെബ്രുവരി 12-ന് മാതൃഭൂമി ചാനല്‍ സംപ്രേഷണം ചെയ്ത പ്ലൈറ്റ് ഇന്‍ മുത്തങ്ങ (മുത്തങ്ങയിലെ ദുരിതക്കാഴ്ചകള്‍) എന്ന വാര്‍ത്തയാണ് ശ്രീകലയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

എല്ലാ അവാര്‍ഡുകളും 25000 (ഇരുപത്തി അയ്യായിരം രുപ മാത്രം)  രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ്.