You are here:

Indian movie news

വിലാസിനി എന്ന പേരില്‍ അറിയപ്പെടുന്ന എം.കെ.മേനോന്‍ പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലല്ല നോവലിസ്റ്റ് എന്ന നിലയിലാണ് ഇന്ന് അറിയപ്പെടുന്നത്. അദ്ദേഹം തൊഴില്‍ജീവിതം ആരംഭിച്ചത് പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലാണ്. വിലപ്പെട്ട സംഭാവനകള്‍ ഈ മേഖലയ്ക്ക് നല്‍കുകയും ചെയ്തു. വടക്കാഞ്ചേരിയിലെ കരുമത്രയില്‍ 1928 ജൂണ്‍ 23ന് ജനിച്ചു.  കേരളത്തില്‍ അധ്യാപകനായും ബോംബൈയില്‍ ക്ലാര്‍ക്ക് ആയും കുറച്ച് കാലം പ്രവര്‍ത്തിച്ച ശേഷം 1953 ലാണ് മേനോന്‍ സിംഗപ്പൂരിലേക്ക് പോയത്. അവിടെ ' ഇന്ത്യന്‍ മൂവി ന്യൂസ് ' എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായി. രണ്ട് കൊല്ലത്തിന് ശേഷം എ.എഫ്.പി ( അജാന്‍സ് ഫ്രാന്‍സെ പ്രസ്) എന്ന വാര്‍ത്താ ഏജന്‍സിയില്‍ തെക്ക് കിഴിക്കന്‍ ഏഷ്യാ യൂനിറ്റില്‍ ഡപ്യൂട്ടി എഡിറ്ററായി. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഏറെ ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. പത്ത് കൊല്ലം കൊണ്ട് എ.എഫ്.പി. ഡയറക്റ്റര്‍ ആയി ഉയര്‍ന്നെങ്കിലും 1977 ല്‍ കേരളത്തിലേക്ക് മടങ്ങി. പിന്നീടുള്ള ജീവിതം അദ്ദേഹം സാഹിത്യപ്രവര്‍ത്തനത്തിനാണ് വിനിയോഗിച്ചത്. നിറമുള്ള നിഴലുകള്‍, അവകാശികള്‍, യാത്രാമുഖം, ഊഞ്ഞാല്‍, യാത്രാമുഖം, തുടക്കം എന്നിവയാണ് പ്രശസ്ത കൃതികള്‍. വിവര്‍ത്തനം, കവിത എന്നീ മേഖലകളിലും .......