You are here:

Jose Panachipuram

സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമാണ് ജോസ് പനച്ചിപ്പുറം.  കോട്ടയം ജില്ലയിലെ വാഴൂര്‍ ആണ് സ്വദേശം.
ജനനം 1951 ആഗസ്ത് 24 ന്. ഇംഗ്ലീഷില്‍ എം.എ നേടിയ ശേഷം കേന്ദ്രസര്‍ക്കാറിന്റെ അക്കൗണ്ടന്റ ജനറല്‍ ഓഫീസില്‍ ഓഡിറ്ററായി അല്പകാലം ജോലി ചെയ്ത ശേഷം മലയാള മനോരമയില്‍ ചേര്‍ന്നു. ഇപ്പോള്‍ അസോസിയേറ്റ് എഡിറ്റര്‍. മൂന്നര പതിറ്റാണ്ടായി മനോരമ ദിനപത്രത്തില്‍ ബുധനാഴ്ച തോറും തരംഗങ്ങള്‍ എന്ന കോളം പനച്ചി എന്ന പേരില്‍ എഴുതിവരുന്നു. രണ്ട് പതിറ്റാണ്ടായി ഭാഷാപോഷിണിയില്‍ സ്‌നേഹപൂര്‍വം പനച്ചി എന്ന സാഹിത്യനര്‍മപംക്തിയും എഴുതുന്നു. ഈ ലേഖനങ്ങളുടെ സമാഹാരമായ സ്‌നേഹപൂര്‍വം പനച്ചി ക്ക് 2003 ല്‍ മികച്ച  ഹാസ്യസാഹിത്യകൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ന്യൂസ് പേപ്പര്‍ ഡിസൈന്‍ സംബന്ധിച്ച പത്രകല്പന എന്ന കൃതി 2008ല്‍ പ്രസിദ്ധപ്പെടുത്തി.,,,,