You are here:

N.V.Krishna warrier

തൃശ്ശൂര്‍ ഞെരുവിശ്ശേരിയില്‍ 1916 മെയ് 13 ന് ജനിച്ചു. പത്രപ്രവര്‍ത്തകനും കവിയും സാഹിത്യ ഗവേഷകനും ഭാഷാപണ്ഡിതനും അക്കാഡമിഷ്യനും രാഷ്ട്രീയചിന്തകനും ആയിരുന്നു. കവിത, നാടകം, യാത്രാവിവരണം, വിവര്‍ത്തനം, ബാലസാഹിത്യം, ശാസ്ര്ത പഠനം തുടങ്ങിയ മേഖലകളില്‍ ഗ്രന്ഥങ്ങള്‍ രചിച്ചു. തൃപ്പുണിത്തുറ സംസ്‌കൃത കോളേജ്, കാലടി സംസ്‌കൃത സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. എം.ലിറ്റ് ഉള്‍പ്പെടെയുള്ള ബിരുദങ്ങളും പതിനെട്ടോളം ദേശീയ-വിദേശഭാഷകളില്‍ അറിവും നേടി. 1942 ല്‍ അധ്യാപക  ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. ഒളിവില്‍ 'സ്വതന്ത്രഭാരതം' പത്രം പ്രസിദ്ധപ്പെടുത്തി.  പിന്നീട് മദ്രാസ് കൃസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ കേരള വര്‍മ കോളേജ് എന്നിവിടങ്ങളില്‍ ലക്ചറര്‍ ആയി. 1952 ല്‍ മാതൃഭൂമി പത്രാധിപസമിതിയില്‍ അംഗമായി. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ആയിരുന്നു ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നത്. 1968 മുതല്‍ 1978 വരെ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്റ്ററായിരുന്നു. അഖില വിജ്ഞാനകോശം ആദ്യവോളിയത്തിന്റെ എഡിറ്ററായിരുന്നു. പിന്നീട് മാതൃഭൂമി ചീഫ് എഡിറ്ററായി. യുഗപ്രഭാത് എന്ന ഹിന്ദി മാസികയുടെയും കുങ്കുമം വാരികയുടെയും എഡിറ്ററായിരുന്നിട്ടുണ്ട്്. കേരള പത്രപ്രവര്‍ത്തകയൂണിയന്റെ ആദ്യകാല പ്രസിഡന്റായിരുന്നു........