You are here:

Pothan Joseph

നാല് ദശാബ്ം നീണ്ട പത്രപ്രവര്‍ത്തനത്തിനിടയില്‍ 26 പത്രങ്ങളില്‍ ജോലിചെയ്ത അസാധാരണത്വം വിഖ്യാതനായ പോത്തന്‍ ജോസഫിന് മാത്രമേ അവകാശപ്പെടാനാവൂ.    അവയില്‍ മിക്കതും അദ്ദേഹം സ്ഥാപിച്ച പത്രങ്ങളാണെന്ന പ്രത്യേകതയുമുണ്ട്.  ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയില്‍ നിന്നാണ് പുതിയ ഇന്ത്യയെ വ്യാഖ്യാനിക്കാനുളള  ആവേശവുമായി പോത്തന്‍ ജോസഫ് എന്ന പത്രപ്രവര്‍ത്തകന്‍ ഉയര്‍ന്നുവന്നത്.  ഗാന്ധിജിയുടെ യംഗ്  ഇന്ത്യയില്‍' എഡിറ്ററായിരുന്ന ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫിന്റെ സ്വാധീനം അനുജനായ പോത്തന്‍ ജോസഫിനെ പത്രപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിച്ചു.  1947-ന് മുമ്പുള്ള ഇരുപത് വര്‍ഷവും ശേഷമുള്ള ഇരുപത് വര്‍ഷവുമാണ് പോത്തന്റെ പത്രപ്രവര്‍ത്തനകാലം.  ബോംബെയില്‍ ബി.ജി.ഹോണ്ടിമാന്‍ നയിച്ചിരുന്ന ക്രോണിക്കിള്‍ എന്ന പത്രത്തില്‍ ചേര്‍ന്ന പോത്തന്‍ പത്രാധിപരുടെ  പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്റെ മഹിമ ഉയര്‍ത്തിപ്പിടിക്കാനും...