You are here:

sahodaran ayyappan

കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള മിശ്രഭോജനത്തിന്റെയും സഹോദര പ്രസാഥാനത്തിന്റെയും ഉപജ്ഞാതാവാണ് കെ.അയ്യപ്പന്‍ മാസ്റ്റര്‍.  കമ്മ്യൂണിസ്റ്റുകാര്‍ പരസ്പരം കോംമ്രേഡ് അഥവാ സഖാവ് എന്ന് വിളിക്കുന്നതിനു മുമ്പ് മലയാളക്കരയില്‍ സമഭാവനയുടെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് അയ്യപ്പന്‍ സ്ഥാപിച്ചതാണ് സഹോദര പ്രസ്ഥാനം.  ജാതി നശീകരണത്തിനും യുക്തിവാദത്തിനുമായി 1917-ല്‍ അദ്ദേഹം 'സഹോദരന്‍' മാസിക  ആരംഭിച്ചു.  പിന്നീട് അത് വാരികയായും കൊച്ചി രാജത്ത് ഏറ്റവും വലിയ ദിനപത്രമായും  വളര്‍ന്നു. സഹോദരന്‍ പത്രത്തില്‍ അയ്യപ്പന്‍ മാസ്റ്റര്‍ എഴുതിയിരുന്ന മുഖപ്രസംഗങ്ങള്‍ വായനക്കാര്‍ക്കിടയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കി.  കൊടുങ്ങല്ലൂര്‍ അമ്പലത്തിലെ  അനാചാരങ്ങളെ എതിര്‍ത്തും അയിത്ത ജാതിക്കാര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ലഭിക്കാന്‍ സമരം നയിച്ചും യുക്തിവാദ പ്രസ്ഥാനങ്ങള്‍ക്ക് ഒത്താശചെയ്തും സഹോദരന്‍ അയ്യപ്പന്‍ നടത്തിയ പോരാട്ടങ്ങള്‍ക്കെല്ലാം ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹവും പിന്തുണയും ഉണ്ടായിരുന്നു.  സഹോദരന്‍ പത്രത്തിലെ മുഖപ്രസംഗങ്ങള്‍ ഗുരു അംഗീകരിച്ചിരുന്നു. ...