കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടിവി ജേര്‍ണലിസം 2018-19 ലെ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളുടേയും വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റേയും പരീക്ഷാഫലം പ്രഖ്യാപിച്ചു.
ജേര്‍ണലിസത്തില്‍ 1000 ല്‍ 664 മാര്‍ക്കോടെ തോമസ് ഏലിയാസ് കെ ഒന്നാം റാങ്കിന് അര്‍ഹത നേടി. 661 മാര്‍ക്കോടെ സിദ്ധാര്‍ത്ഥ് കെ ഭട്ടതിരി രണ്ടാം റാങ്കും 649 മാര്‍ക്കോടെ ആര്യ ബി.ആനന്ദ്  മൂന്നാം റാങ്കും നേടി.  24 പേര്‍ എഴുതിയ പരീക്ഷയില്‍ ആറു പേര്‍ ഫസ്റ്റ് ക്ലാസും 15 പേര്‍ സെക്കന്റ് ക്ലാസും നാല് പേര്‍ തേര്‍ഡ് ക്ലാസും നേടി.
പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങില്‍ 1000 ല്‍ 807 മാര്‍ക്ക് നേടിയ ആരതി എസ് ഒന്നാം റാങ്കിന് അര്‍ഹത നേടി. 745 മാര്‍ക്ക് നേടി സൂര്യ പി.എസ് രണ്ടാം റാങ്കും 743 മാര്‍ക്കോടെ മിഷേല്‍ ട്രെസ്സ ഡെിസ്  മൂന്നാം റാങ്കും നേടി.  പരീക്ഷയെഴുതിയ 32 പേരില്‍ 23 പേര്‍ ഫസ്റ്റ് ക്ലാസും 8 പേര്‍ സെക്കന്റ് ക്ലാസിനും അര്‍ഹത നേടി.
ടി.വി. ജേര്‍ണലിസത്തില്‍ 1000 ല്‍ 790 മാര്‍ക്കോടെ പ്രദക്ഷിണ പ്രസാദ്  ഒന്നാം റാങ്കും 746 മാര്‍ക്കോടെ രാജീവ് ജോസഫ് രണ്ടാം റാങ്കും നേടി. 744 മാര്‍ക്ക് നേടിയ ഗോപാല്‍ സനലിനാണ് മൂന്നാം റാങ്ക്. പരീക്ഷയെഴുതിയ 36 പേരില്‍ 25 പേര്‍ ഫസ്റ്റ് ക്ലാസും 10 പേര്‍ സെക്കന്റ് ക്ലാസും ഒരാള്‍ തേര്‍ഡ് ക്ലാസും നേടി.
ജേര്‍ണലിസത്തില്‍ ഒന്നാം റാങ്ക് നേടിയ തോമസ് ഏലിയാസ് കെ തൃപ്പൂണിത്തുറ പളളിപ്പറമ്പുകാവ് പ്രിയനഗറില്‍ കൊമരിക്കല്‍ കെ.ടി ഏലിയാസിന്റെയും വല്‍സലയുടെയും മകനാണ്.തൃപ്പൂണിത്തുറ ഇരുമ്പനം പിലാക്കുടി മനയില്‍ പി.കെ.കൃഷ്ണന്‍ പി.എം.സുധ ദമ്പതിമാരുടെ മകനാണ് രണ്ടാം റാങ്ക് നേടിയ സിദ്ധാര്‍ത്ഥ് കെ ഭട്ടതിരി.  കൈരളി ടിവിയില്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസം ട്രെയിനിയാണ് സിദ്ധാര്‍ത്ഥ്. കൊല്ലം വെസ്റ്റ് കല്ലട പെരുവേലിക്കര പെരുമ്പുറത്ത് വീട്ടില്‍ പരേതനായ കെ.ആനന്ദകുമാറിന്റെയും ജി.എസ്.മിനികുമാരിയുടെയും മകളാണ് മൂന്നാം റാങ്ക് നേടിയ ആര്യ ബി ആനന്ദ്.
പബ്ലിക് റിലേഷന്‍സ് വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ ആരതി എസ് ന്യൂഡല്‍ഹി മയൂര്‍വിഹാര്‍ ഫേസ് വണ്‍ 21-എഫ്ല്‍ സതീഷ് കുമാര്‍ ജയശ്രീ എം.കെ ദമ്പതികളുടെ മകളാണ്. കൊച്ചിയില്‍ ബസ്‌സ്റ്റോപ്പ് ഇന്റഗ്രേറ്റഡ് അഡ്വര്‍ടൈസിംഗ് ഏജന്‍സിയില്‍ ജൂനിയര്‍ കോപ്പിറൈറ്ററാണ് ആരതി.  പബ്ലിക് റിലേഷന്‍സ് വിഭാഗത്തില്‍ രണ്ടാം റാങ്കു നേടിയ സൂര്യ പി.എസ് ഇരിങ്ങാലക്കുട പൊറത്തിശ്ശേരി പേടിക്കാട്ടുപറമ്പില്‍ പി.കെ.സുന്ദരന്റെയും സിന്ധു സുന്ദരന്റെയും മകളാണ്. കുമ്പളങ്ങി ഡെിസ് ഡേയിലില്‍ ബര്‍നാഡൈന്‍ ആവിറില്‍ ഡെിസിന്റെയും റമിഗ്യൂസ് മെര്‍വിന്‍ ഡെിസിന്റെയും മകളാണ് പബ്ലിക് റിലേഷന്‍സ് വിഭാഗത്തില്‍ മൂന്നാം റാങ്കു നേടിയ മിഷേല്‍ ട്രെസ്സ ഡെന്നിസ്.
ടെലിവിഷന്‍ ജേര്‍ണലിസത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പ്രദക്ഷിണ പ്രസാദ് തിരുവനന്തപുരം മേല്‍ക്കടവൂര്‍ കൃഷ്ണ നിവാസില്‍ എന്‍.എസ് പ്രസാദിന്റെയും വിനീതയുടെയും മകളാണ്. ആലപ്പുഴ കൈനകരി പാലക്കാശ്ശേരി വീട്ടില്‍  പി.സി.ജോസഫിന്റെയും ത്രേസ്യാമ്മ ജോസഫിന്റെയും മകനാണ് രണ്ടാം റാങ്ക് നേടിയ രാജീവ് ജോസഫ്. ടി.വി.ജേര്‍ണലിസത്തില്‍ മൂന്നാം റാങ്ക് നേടിയ ഗോപാല്‍ സനല്‍ കൊല്ലം ഈസ്റ്റ് ചാത്തന്നൂര്‍ മീനാട്ട് മോട്ടലുവിള വീട്ടില്‍ സനല്‍കുമാറിന്റെയും ഷീലാകുമാരിയുടെയും മകനാണ്. മീഡിയ വണ്‍ ചാനലില്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസം ട്രെയിനിയാണ്.