കേരള മീഡിയ അക്കാദമി സെക്രട്ടറിയായി ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല ചുമതലയേറ്റു.
അക്കാദമിയിലെ 1994 ബാച്ച് ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണ്. മംഗളം, പുണ്യഭൂമി, വര്‍ത്തമാനം ദിനപത്രങ്ങളുടെ ലേഖകനായിരുന്നു. പ്രശസ്ത സാഹിത്യകാരനും മുന്‍ എം.പിയുമായ ടി.കെ.സി വടുതലയുടെ മകനാണ്.