ഇന്ത്യന്‍ കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ.വി.കെ.രാമചന്ദ്രന്‍ പറഞ്ഞു.
കൃഷി ശാസ്ത്രവും കര്‍ഷക സമൂഹവും തമ്മില്‍ കൂടുതല്‍ സഹകരണം ആവശ്യമുണ്ട്. പത്രമാസികകളില്‍ കൃഷിപംക്തികള്‍ ഏറെയുണ്ടെങ്കിലും കര്‍ഷക സമൂഹത്തിന്റെ യഥാര്‍ത്ഥ ജീവിതം വെളിച്ചെത്ത് കൊണ്ട് വരാന്‍ കഴിയുന്നില്ലന്ന് അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ മാധ്യമ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളും ശരിയായി പുനര്‍ചിന്തനം നടത്തിയില്ലെങ്കില്‍ സത്യത്തില്‍ നിന്നും മാധ്യമ ലോകം അകന്നു പോകും.
അന്വേഷിക്കുക, വിമര്‍ശിക്കുക, സംവദിക്കുക എന്നീ മൂന്നു ധര്‍മ്മങ്ങളും ക്രിയാത്മകമായി ഏറ്റെടുക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ അക്കാദമിക് കരുത്തു നേടേണ്ടതുണ്ട.് കൃത്യവും സൂക്ഷ്മവും വിശ്വാസയോഗ്യവുമായ വിവരങ്ങള്‍ സമൂഹത്തില്‍ എത്തിക്കുന്നതിനുളള ഉത്തരവാദിത്വം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. തിരക്കിട്ട മാധ്യമപ്രവര്‍ത്തനത്തിനിടയില്‍ ഗവേഷണപരമായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിമിതികളുണ്ട്. ഇതിനെ അതിജീവിക്കാന്‍ മീഡിയ അക്കാദമി നല്‍കുന്ന പിന്തുണ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷത വഹിച്ചു. ഡോ.ജെ.പ്രഭാഷ്, ഡോ.മീന ടി.പിളള, ഡോ.അച്യുത് ശങ്കര്‍, ഡോ.പി.കെ.രാജശേഖരന്‍ എന്നിവര്‍ ക്ലാസെടുത്തു. അക്കാദമി സെക്രട്ടറി കെ.ജി.സന്തോഷ്, ഡോ.എന്‍.പി.ചന്ദ്രശേഖരന്‍, ഡോ.എം.ശങ്കര്‍, സുരേഷ് വെളളിമംഗലം എന്നിവര്‍ സംസാരിച്ചു.

———————————————–

ദേശാഭിമാനി

Click here to read 

 

കേരള കൗമുദി

Click here to read

 

ദി ഹിന്ദു –

Click here to read