ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്ക് കേരള മീഡിയ അക്കാദമി പുനഃപ്രവേശന പരീക്ഷ നടത്തുന്നു
മഴക്കെടുതിയും യാത്രാദുരിതവും മൂലം പ്രവേശനപരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ പരീക്ഷാര്‍ത്ഥികള്‍ക്കായി കേരള മീഡിയ അക്കാദമി പുനഃപ്രവേശനപരീക്ഷ നടത്തും. ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് എന്നീ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പുനഃപ്രവേശന പരീക്ഷ ഓഗസ്റ്റ് 10-ാം തീയതി രാവിലെ 10.30 മുതല്‍ എറണാകുളത്ത് കാക്കനാട്ടുള്ള കേരള മീഡിയ അക്കാദമിയുടെ കാമ്പസില്‍ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.
അപേക്ഷ നല്‍കിയിട്ടും പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും പുതിയതായി പ്രവേശനം തേടുന്നവര്‍ക്കും പുനഃപരീക്ഷ എഴുതാവുന്നതാണ്. പുതിയ അപേക്ഷകര്‍ക്കുള്ള അപേക്ഷാഫോമുകള്‍ പരീക്ഷ നടക്കുന്ന തീയതിയില്‍ അക്കാദമിയുടെ ഓഫീസില്‍ നിന്ന് ലഭ്യമാകും. അപേക്ഷകള്‍ 300 രൂപ അപേക്ഷാഫീസോടുകൂടി അന്നേദിവസം തന്നെ പൂരിപ്പിച്ച് നല്‍കാവുന്നതാണ്. 300 രൂപ, രണ്ട് പാസ്‌പോര്‍ട്ട്് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖകള്‍, എസ്.എസ്.എല്‍.സി, ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം എത്തേണ്ടതാണ്. ബിരുദം അവസാനവര്‍ഷം പരീക്ഷയെഴുതിയവര്‍ക്കും പുനഃപരീക്ഷ എഴുതാം. ഫോണ്‍: 0484-2422275, 2422068, 2100700.