കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ പുതുതായി ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന്റെ ഉദ്ഘാടനവും വിക്ടര്‍ ജോര്‍ജ് അനുസ്മരണപ്രഭാഷണവും ഇന്ന് (19.01.2019). അക്കാദമി ഓഡിറ്റോറിയത്തില്‍ രാവിലെ 11.00 ന് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സിനിമാറ്റോഗ്രാഫറും സംവിധായകനുമായ സന്തോഷ് ശിവന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷത വഹിക്കും. എറണാകുളം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഡി.ദിലീപ്, അക്കാദമി കൗണ്‍സിലംഗം എം.കെ.കുര്യാക്കോസ്, അക്കാദമി സെക്രട്ടറി പി.സി.സുരേഷ് കുമാര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ.എം.ശങ്കര്‍, കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ലീന്‍ തോബിയാസ് എന്നിവര്‍ സംസാരിക്കും.
ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന്റെ ആദ്യ ബാച്ചിന്റെ ക്ലാസുകള്‍ കേരള മീഡിയ അക്കാദമിയുടെ കാക്കനാട് കാമ്പസിലും തിരുവനന്തപുരം ശാസ്തമംഗലത്തും ഇന്ന് മുതല്‍ ആരംഭിക്കും.