കേരള മീഡിയ അക്കാദമിയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ജനുവരി 27-ാം തീയതി തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന മീഡിയ ക്ലബ്ബുകളുടെ നവോത്ഥാന മാധ്യമ സര്‍ഗോത്സവം ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയിലേക്ക് മാറ്റി വച്ചിരിക്കുന്നതായി സെക്രട്ടറി അറിയിച്ചു. മീഡിയ ക്വിസ്, സ്‌പോര്‍ട്‌സ് ക്വിസ്, മുഖപ്രസംഗരചന, സംഘനൃത്തം, ഗാനം, പെയിന്റിംഗ് എന്നീ ഇനങ്ങളിലുള്ള മത്സരങ്ങള്‍ ഉണ്ടാകും.