കേരള മീഡിയ അക്കാദമിയില്‍ ഒഴിവുളള നൈറ്റ് വാച്ച്മാന്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ 50 വയസ്സിന് മേല്‍ പ്രായമുളളവരും ശാരീരികക്ഷമതയുളളവരുമായിരിക്കണം. വിമുക്തഭടന്മാര്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുന്‍പരിചയമുളളവര്‍ക്കും മുന്‍ഗണന. താത്പര്യമുളളവര്‍ യോഗ്യത, തിരിച്ചറിയല്‍ രേഖകള്‍ സഹിതം 2019 ജനുവരി 28 ന് 11.00 മണിക്ക് അക്കാദമിയില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യുവില്‍ പങ്കെടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അക്കാദമി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. കേരള മീഡിയ അക്കാദമി, കാക്കനാട് പി.ഒ, കൊച്ചി – 682 030 ഫോണ്‍ 0484 2422068.