കേരള മീഡിയ അക്കാദമിയില്‍ 2019 ബാച്ചിലെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോ എഡിറ്റിംഗ് ക്ലാസുകള്‍ ഏപ്രില്‍ എട്ടിന് (തിങ്കള്‍) ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ അന്ന് രാവിലെ 10.00 മണിക്ക് കാക്കനാട്ടുള്ള മീഡിയ അക്കാദമി കാമ്പസില്‍ എത്തിച്ചേരേണ്ടതാണ്.