മാനവിക മൂല്യങ്ങള്‍ കാത്തു സൂക്ഷിച്ച ഹൃദയാലുവായ പത്ര പ്രവര്‍ത്തകനായിരുന്നു കെ.പി.കുഞ്ഞുമൂസയെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍. എസ്.ബാബു അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
‘ചന്ദ്രിക’യില്‍ 1966 ല്‍ സഹപത്രാധിപര്‍ ആയി ആരംഭിച്ച മാധ്യമ പ്രവര്‍ത്തനം അദ്ദേഹത്തെ അരനൂറ്റാണ്ടിലെ അനുഭവസമ്പത്തുകളുടെ ഉടമയാക്കി. തീക്ഷ്ണമായ ആ മാധ്യമ അനുഭവങ്ങള്‍ അദ്ദേഹത്തെ സാഹിത്യകാരനും ഗ്രന്ഥകാരനുമാക്കി. മീഡിയ അക്കാദമി ഭരണസമിതി അംഗം എന്ന നിലയില്‍ കുഞ്ഞിമൂസ നല്‍കിയ നിസ്തുലമായ സംഭാവനകള്‍ ചെയര്‍മാന്‍ അനുസ്മരിച്ചു.