സംസ്ഥാനത്തെ വിവരാവകാശം സംബന്ധിച്ച നടപടിക്രമം ഓണ്‍ലൈനിലാക്കുമെന്ന് മുഖ്യ
വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം. പോള്‍ പറഞ്ഞു. വിവരശേഖരത്തിന് ഫീസ് ഒടുക്കുന്നതി
നുള്ള സാങ്കേതിക സംവിധാനങ്ങള്‍ നിലവില്‍ വരുന്നതോടെ വിവരശേഖരണം കൂടുതല്‍ എളുപ്പമാ
കുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി കഴിഞ്ഞു. മുഖ്യമ
ന്ത്രിയും സമ്മതമറിയിച്ചിട്ടുണ്ട്.
മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ‘വിവരാവകാശവും മാധ്യമ
ങ്ങളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ വിന്‍സണ്‍ എം. പോള്‍ ഉദ്ഘാടനം ചെയ്തു. സമൂഹ
ത്തിലെ അനീതികള്‍ ചോദ്യം ചെയ്യാനുള്ള ശേഷി മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാകണമെന്ന് അദ്ദേഹം ചൂണ്ടി
ക്കാട്ടി. തെറ്റും ശരിയും ചൂണ്ടിക്കാട്ടി സമൂഹത്തെ നേര്‍വഴിക്ക് നടത്തേണ്ട ഉത്തരവാദിത്വം മാധ്യമ
ങ്ങള്‍ക്കുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസാനം വരെ ആ ഉണര്‍വ്വ് ഉണ്ടാകണം.
ഇന്ത്യയിലെ നിയമങ്ങളില്‍ ഏറ്റവും ലളിതമായതും എന്നാല്‍ ഏറ്റവും ശക്തമായതുമായ
നിയമങ്ങളിലൊന്നാണ് വിവരാവകാശനിയമം. ഭരണസംവിധാനം സുതാര്യവും ഉത്തര
വാദിത്വപൂര്‍ണ്ണവുമാക്കുവാന്‍ വിവരാവകാശനിയമം സഹായകരമാണ്. കമ്മീഷന്‍ തീര്‍പ്പാ
ക്കാനുള്ള കേസുകള്‍ ഒരുവര്‍ഷത്തിനകം തീര്‍പ്പാക്കുമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം.
പോള്‍ പറഞ്ഞു.
ഉദ്യോഗസ്ഥതലത്തിലുള്ള അഴിമതികള്‍ അവസാനിപ്പിക്കാന്‍ ഏറെ സഹായകരമായ
ഒന്നാണ് വിവരാവകാശനിയമമെന്ന് വിവരാവകാശ കമ്മീഷണര്‍ കെ.വി. സുധാകരന്‍ അഭിപ്രാ
യപ്പെട്ടു. വ്യക്തിവൈരാഗ്യം തീര്‍ക്കാനും തെറ്റായ ഉദ്ദേശ്യത്തോടുകൂടി ഉപയോഗപ്പെടുത്തുന്ന
പ്രവണത സമൂഹത്തിനോട് ചെയ്യുന്ന അനീതിയാണ്. വിവരം പ്രദാനം ചെയ്യുന്ന ഉദ്യോഗസ്ഥ
രുടെ മനോഭാവത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി വിവരാവകാശനിയമം സംബന്ധിച്ച
ശില്‍പശാലകള്‍ സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. അക്കാദമിയുടെ ഉപഹാരം നല്‍കി
മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം. പോള്‍, കെ.വി. സുധാകരന്‍ എന്നിവരെ ചെയര്‍മാന്‍ ആദ
രിച്ചു. ആര്‍.ടി.ഐ ഫെഡറേഷന്‍ പ്രസിഡന്റ് ഡി.ബി. ബിനു ‘സുതാര്യഭരണവും വിവരാവ
കാശനിയമവും’ എന്ന വിഷയത്തില്‍ സംസാരിച്ചു. മീഡിയ ക്ലബ് കോര്‍ഡിനേറ്റര്‍ എസ്. ജോര്‍ജു
കുട്ടി, കേരള യൂണിവേഴ്‌സിറ്റി അധ്യാപിക ഡോ. ബുഷ്‌റ ബീഗം എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു.
കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ അക്കാദമി
എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം എസ്. ബിജു, ഫാക്കല്‍റ്റി അംഗം കെ. ഹേമലത എന്നിവര്‍ സംസാരി
ച്ചു. മീഡിയ അക്കാദമി സെക്രട്ടറി കെ. മോഹനന്‍ സ്വാഗതവും അസി. സെക്രട്ടറി പി.സി. സുരേഷ്‌കു
മാര്‍ നന്ദിയും പറഞ്ഞു.