സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍റെ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ്, ടിവി ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

പ്രിന്‍റ്, ടെലിവിഷന്‍, റേഡിയോ, ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ മാധ്യമപ്രവര്‍ത്തനത്തിന്‍റെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ് ജേര്‍ണലിസം & കമ്യൂണിക്കേഷന്‍ കോഴ്സ്. പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ് രംഗത്തെ നൂതന പ്രവണതകള്‍ക്ക് ഊന്നല്‍ നല്‍കുന്ന കോഴ്സിന്‍റെ പാഠ്യപദ്ധതിയില്‍ പ്രിന്‍റ്,ടെലിവിഷന്‍, സോഷ്യല്‍ മീഡിയ, അഡ്വര്‍ടൈസിങ്ങ് എന്നിവയും ഉള്‍പ്പെടുന്നു. ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ, മീഡിയ കണ്‍വേര്‍ജന്‍സ്, മൊബൈല്‍ ജേര്‍ണലിസം തുടങ്ങിയ അത്യാധുനിക മേഖലകളിലെ കാമറ, എഡിറ്റിങ്ങ്, പ്രൊഡക്ഷന്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും സമഗ്രമായ പ്രായോഗിക പരിശീലനം നല്‍കുന്ന കോഴ്സാണ് ടെലിവിഷന്‍ ജേര്‍ണലിസം.

കോഴ്സിന്‍റെ ദൈര്‍ഘ്യം ഒരുവര്‍ഷമാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷിക്കാം. 31.5.2019ല്‍ 35 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് ഫീസിളവുണ്ട്. അഭിരുചി പരീക്ഷയുടേയും ഇന്‍റര്‍വ്യൂവിന്‍റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ പ്രവേശനപരീക്ഷാകേന്ദ്രം ഉണ്ടായിരിക്കും.

അപേക്ഷാഫോറവും പ്രോസ്പെക്ടസും മീഡിയ അക്കാദമിയുടെ keralamediaacademy.org എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന ഡിമാന്‍റ് ഡ്രാഫ്റ്റായി നല്‍കണം. ഫീസ് നല്‍കാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല.

പൂരിപ്പിച്ച അപേക്ഷാഫോറം ജൂണ്‍ 15 വൈകിട്ട് 5 മണിക്കകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 30 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0484 2422275, 0484 2422068. ഇ-മെയില്‍: [email protected]

GENERAL INSTRUCTIONS FOR CANDIDATES

1. Candidates may download the application form from the website and send the duly filled form by post along with
Demand Draft to The Secretary, Kerala Media Academy, Kakkanad, Kochi – 30.
2. A common entrance examination will be conducted for Journalism courses (Print & TV Journalism) and a separate
entrance examination will be conducted for PR and Advertising course. The entrance examination for Journalism
courses will be held in the Morning and the examination for PR and Advertising will be held in the afternoon.
Candidates can apply for both examinations, if they wish to seek admission for any of the three courses. The
institute will publish separate rank lists for Print, TV Journalism and PR & Advertising courses based on the
entrance examination and interview.
3. Minimum qualification for joining the course is Graduation in any discipline. Final year degree students awaiting
their results may also apply.
4. Candidates must pay Rs. 300/- along with application by demand draft in favour of SECRETARY, KERALA MEDIA ACADEMY,
KOCHI-30, payable at ERNAKULAM Service Branch.
5. Candidates belonging to SC/ST/OEC need pay only Rs. 150/- by demand draft
6. When applying for the course, the candidate must attach copies of relevant certificates.

o Provide Payment Details in Column.17)
o The Demand Draft should be in favour of SECRETARY, KERALA MEDIA ACADEMY, KOCHI-30, payable at ERNAKULAM Service
Branch.
o Applications without DD will be rejected.
7. Entrance examination would be conducted at KOLLAM, KOCHI and KOZHIKODE. Candidates are not eligible for TA /DA.
8. Candidates must produce original certificates and self-attested copies of the following at the time of interview.
o Original degree certificates
o Mark lists of degree terminal/semester examinations
o Relevant page of SSLC certificate showing date of birth

Click here to view Prospectus

Click here to download Application Form