കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട്് ഓഫ് കമ്യൂണിക്കേഷനില്‍ 2019 ജനുവരി ബാച്ച് ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. നിതിന്‍ തങ്കപ്പന്‍ ഒന്നാം റാങ്കിനും ബിജു ദാമോദരന്‍ രണ്ടാം റാങ്കിനും ജിനോ ജോയി മൂന്നാം റാങ്കിനും അര്‍ഹരായി. കൊച്ചിയിലെ അക്കാദമി ആസ്ഥാനത്തും തിരുവനന്തപുരം ശാസ്തമംഗലത്തുള്ള അക്കാദമിയുടെ സബ്‌സെന്ററിലുമായി രണ്ട് ബാച്ചുകളായാണ് ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് നടത്തുന്നത്.