കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്ക് നടത്തിയ പ്രവേശനപരീക്ഷയുടെ അഭിമുഖം ജൂലൈ 18ന് നടത്തും. ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് എന്നീ കോഴ്‌സുകളിലേക്ക് ഇന്റര്‍വ്യൂവിന് അറിയിപ്പ് കിട്ടിയ അപേക്ഷകര്‍ ജൂലൈ 18ന് യോഗ്യത, വയസ്സ്, ജാതി തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അക്കാദമിയുടെ എറണാകുളം കാക്കനാട് സിവില്‍ സ്റ്റേഷനുസമീപമുള്ള ഓഫീസില്‍ രാവിലെ 10.30നു ഹാജരാകേണ്ടതാണ്. അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ഫീസായ 2000രൂപ അടച്ച് സീറ്റ് ഉറപ്പാക്കാവുന്നതാണ്. ഹോസ്റ്റല്‍ വേണ്ട പെണ്‍കുട്ടികള്‍ 300രൂപ അഡ്വാന്‍സായി അടയ്‌ക്കേണ്ടതാണ്.