കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട’് ഓഫ് കമ്യൂണിക്കേഷനിലെ പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് വിഭാഗത്തില്‍ ചുരുക്കം സീറ്റുകള്‍ ഒഴിവുണ്ട്. അഡ്മിഷന്‍ നേടാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ മതിയായ രേഖകളുമായി സെപ്റ്റംബര്‍ 26 വ്യാഴാഴ്ച രാവിലെ 11ന് അക്കാദമിയുടെ എറണാകുളം കാക്കനാട്ടുള്ള കാമ്പസില്‍ എത്തിച്ചേരുക. അതിനുശേഷമുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

പ്രായപരിധി 35 വയസ്സ്. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് രണ്ടുവര്‍ഷത്തെ വയസ്സിളവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. ജനറല്‍ വിഭാഗത്തിന് അപേക്ഷാഫീസ് 300രൂപ, എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് 150 രൂപ. അഡ്മിഷന്‍ ഉറപ്പാകുന്നവര്‍ ഫീസിന്റെ അഡ്വാന്‍സ് തുകയായ 2000 രൂപ അടയ്ക്കാന്‍ തയ്യാറായി വരേണ്ടതാണ്.

വിശദവിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍: 0484-2422275, 2422068, 9868105355. വെബ്‌സൈറ്റ്:www.keralamediaacademy.org