കേരള മീഡിയ അക്കാദമിയുടെ മാസിക മീഡിയയുടെ കാശ്മീര്‍ പതിപ്പ് 2019 സെപ്റ്റംബര്‍ 30 തിങ്കളാഴ്ച പുറത്തിറക്കുന്നു കാശ്മീരില്‍ മാധ്യമ നാവ് എങ്ങനെ കെട്ടപ്പെട്ടു എന്ന് വിവരിക്കുന്ന പ്രത്യേക പതിപ്പിന്റെ പ്രകാശനം മുന്‍ വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രി എം എ ബേബി നിര്‍വഹിക്കും.
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ മുന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി കൂടിയായ കാശ്മീര്‍ സ്വദേശി ഐജാസ് അഹമ്മദ് റാധര്‍ മാസിക സ്വീകരിച്ചുകൊണ്ട് കാശ്മീരിലെ ഇന്നത്തെ അവസ്ഥയെ പറ്റി പ്രഭാഷണം നടത്തും. അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷനാകും. തിരുവനന്തപുരം പ്രസ് ക്ലബ് ഫോര്‍ത്ത് എസ്‌റ്റേറ്റ് ഹാളില്‍ 30 ന് രാവിലെ 11 നാണ് കാശ്മീരി നേര്‍ചിത്രം വിവരിക്കുന്ന സമ്മേളനം.