ട്രേസ് (TRACE) പദ്ധതി: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ മാധ്യമമേഖലയിലെ പട്ടികജാതി/വര്‍ഗ്ഗ പ്രാതിനിധ്യക്കുറവ് പരിഹരിക്കാന്‍ കേരള മീഡിയ അക്കാദമിയുമായി സഹകരിച്ച് പട്ടികജാതിവികസനവകുപ്പിന്റെTRACE പദ്ധതിയുടെഭാഗമായിതെരഞ്ഞെടുക്കപ്പെട്ട ജേര്‍ണലിസ്റ്റ് ട്രെയിനികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എഴുത്തുപരീക്ഷ, അഭിമുഖം, അസ്സല്‍സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന എന്നീ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. 15 പേര്‍ ഉള്‍പ്പെടുന്ന മെയിന്‍ ലിസ്റ്റും പത്ത് പേരുടെ വെയ്റ്റിംഗ് ലിസ്റ്റുമാണുളളത്. ഈ ലിസ്റ്റില്‍ നിന്നും മാധ്യമസ്ഥാപനങ്ങള്‍ക്ക് യോഗ്യരായ ട്രെയിനികളെ തെരഞ്ഞെടുക്കാവുന്നതാണ്.
ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷനില്‍ ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം എന്നിവയിലേതെങ്കിലും യോഗ്യതകള്‍ ഉള്ളവരും 21 നും 35 വയസ്സിനുമിടയില്‍ പ്രായമുള്ളവരെയാണ് തിരഞ്ഞെടുത്തിട്ടുളളത്. മാധ്യമസ്ഥാപനങ്ങളില്‍ നിയമിതരാകുന്ന ട്രെയിനികള്‍ക്ക് എസ് സി ഡിപ്പാര്‍ട്ട്മെന്റ് TRACE പദ്ധതിയില്‍ ഉള്‍പ്പെടുത്തി നേരിട്ട് 15000 രൂപ ഓണറേറിയമായി പ്രതിമാസം നല്‍കും. മാധ്യമസ്ഥാപനം കുറഞ്ഞത് 5000 രൂപ നല്‍കണമെന്നതാണ് നിര്‍ദ്ദേശം. മാസം 20,000 രൂപയെങ്കിലും ഒരു ട്രെയിനിക്ക് ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പരിശീലനസമയത്ത് സര്‍ക്കാരിന്റെയോ കേരള മീഡിയ അക്കാദമിയുടെയോ ഇടപെടല്‍ ഉണ്ടാകില്ല.
മുതിര്‍ന്ന മാധ്യമസാരഥിയും മലയാളമനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറും കേരള മീഡിയ അക്കാദമിയുടെ മുന്‍ ചെയര്‍മാനുമായ ശ്രീ തോമസ് ജേക്കബ് നേതൃത്വം നല്‍കിയ സെലക്ഷന്‍ ബോര്‍ഡാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. റാങ്ക് ലിസ്റ്റ് കേരള മീഡിയ അക്കാദമിയുടെ വെബ്‌സൈറ്റിലും എസ്.സി/എസ്.ടി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.scdd.kerala.gov.inഎന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.